Saturday, July 20, 2019

PTM High School

 
എന്റെ കലാലയം PTM High School
 ഇപ്പോഴും
നഷ്ടപെടലിന്റെ വേദനയാണ്..!
ഇവിടത്തെ കാറ്റിന്റെ സുഗന്ധം-
ഇപ്പോഴും
വിരഹത്തിന്റെയും, വേര്‍പാടിന്റെയും
നൊമ്പരം നല്‍കുന്നു..!
ഇവിടത്തെ മര തണലില്‍-
ഉപേക്ഷിക്കപെട്ട നമ്മുടെ
പ്രണയ ലേഖനത്തിന്റെ
കടലാസ് തുണ്ടുകള്‍
ഇപ്പോഴും ഇവിടെത്തന്നെയുണ്ട്..!
ഇവിടത്തെ മണല്‍തരികളില്‍-
വിടപറയാന്‍ മടിച്ചുനിന്ന
നമ്മുടെയെല്ലാം കണ്ണുനീര്‍ത്തുള്ളി
അലിഞ്ഞുചെര്‍ന്നിടുണ്ട്..!
ഇവിടത്തെ നീളന്‍ വരാന്തകളില്‍-


നമ്മടെ പൊട്ടിച്ചിരികള്‍
ഇപ്പോഴും മുഴങ്ങുന്നുണ്ട്..!
ഇവിടത്തെ ഓര്‍മകളിലേക്ക്
ഇനിയും തിരിഞ്ഞു നോക്കാന്‍ വയ്യ.
ചിലപ്പോള്‍ ഞാന്‍
കരഞ്ഞുപോകും..!
സൗഹൃദത്തിന്റെയും സാന്ത്വനത്തിന്റെയും



ആ കലാലയ ജീവിതം അത് ഇന്നു ഓര്‍മകളുടെ ഏടുകളായി മാറുകയാണ്......
ക്ലാസ്സ്‌ മുറികളിലെ വര്‍ത്തമാനങ്ങളിലും തീരാതെ കാന്റീനിലേക്കും മരത്തണലുകളിലേക്കും വരാന്തകളിലേക്കും നീളുന്ന സൗഹൃദത്തിന്റെ രഹസ്യം പറച്ചിലുകളും, ഒരു പാത്രത്തില്‍ നിന്നുംകൈയിട്ടുവാരുന്നതിന്റെ ആത്മസംത്രൃപ്തിയും, കാന്റീനില്‍ പോയി കഴിക്കുന്നതിന്റെ ആവേശവും,ഉറക്കം വന്നു മരിക്കുന്ന ക്ലാസ്സുകളും, ഇടക്കുള്ള പിണക്കങ്ങളും കരച്ചിലുകളും പിന്നെയുള്ളഇണക്കങ്ങളും.......
അങ്ങനെ സ്നേഹവും പരിഭവങ്ങളും നിറഞ്ഞ മൂന്നുവര്‍ഷം കാലത്തിന്റെ തിരശീലകള്‍ക്കപ്പുറത്തേക്കുമായുന്നു......മനസ്സ് അവിടെ കടം കൊണ്ടതുപോലെ തോന്നുന്നു..........!
ഒരിക്കല്‍ കൂടി 10th J ക്ലാസ്സ്‌ മുറിയില്‍ ഇരിക്കാന്‍ പറ്റിയിരുന്നെങ്കിൽ.....
ഒരിക്കല്‍ കൂടി എന്‍റെ കൂട്ടുകാരോടൊത് അവിടെ സല്ലപഗാനങ്ങള്‍ ആലപിക്കുവാന്‍ സാധിച്ചിരുന്നെങ്കില്‍......
ഒരിക്കല്‍ കൂടി ക്ലാസ്സില്‍ ഇരുന്നു നമ്മള്‍ കാണിച്ചു കൂട്ടിയ വിക്രിതികള്‍ കാണിക്കുവാന്‍ സാധിച്ചിരുന്നെങ്കില്‍......
ഒരിക്കല്‍ കൂടി ഉച്ച ഊനിനായ് അടിയിടുവാന്‍ സാധിച്ചിരുന്നെങ്കില്‍........
എല്ലാം ഇന്നലകളിലെ ജീവിതമായി കരുതി ജീവിക്കുന്ന വലിയ ഒരു സമൂഹത്തിലേക് വിധി നമ്മളെയും കൊണ്ട് എത്തിച്ചു ......
 കലാലയം എന്ന് കേള്‍ക്കുമ്പോള്‍ ഏതൊരു മനുഷ്യനും വാചാലനാകുന്നു എല്ലാവര്ക്കും പറയാന്‍ ഉള്ളത് ഒന്ന് മാത്രം തങ്ങളുടെ ജീവിതത്തിലെ സുവര്‍ണ നാളുകള്‍ ,ഒരു മയില്‍‌പീലി പോലെ മനസ്സില്‍ സൂക്ഷിച്ചു കൊണ്ട് നടക്കുന്ന ഓര്‍മ്മകള്‍... മായാത്ത ഒരു സുഗന്ധം ഉള്ള ഓര്‍മയായി എന്നും നാം അതിനെ മനസ്സില്‍ സൂക്ഷിക്കുന്നു ....
ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് അറിഞ്ഞിട്ടും നാം ആഗ്രഹിച്ചു പോകുന്നു ആ കലാലയത്തിലെ ഒരു ദിവസത്തിന് വേണ്ടി ....ഇന്നും ഞാന്‍ ആ മതില്‍ കെട്ടിന് മുന്നില്‍ കൂടെ പോകുമ്പോള്‍ ഓര്‍ത്തു പോകുന്നു എന്റെ കലാലയതെയും ആ നനവുള്ള ഓര്‍മകളെയും...
ഒരു പാട് സൌഹൃദങ്ങള്‍ ഉണ്ടായതും
സ്നേഹമ്പന്ധങ്ങളുടെ വില ഞാന്‍ അറിഞ്ഞതും ഇവിടെയാണ്.....
കലാലയത്തിലെ ഇടനാഴികള്‍ക്ക്
എന്തെന്നിലാത്ത സൌന്ദര്യം തോന്നിയ നാളുകള്‍.....
ഒരു പാട് നാളത്തെ കഥകള്‍ ആ ഇടനാഴികള്‍ക്ക് പറയാന്‍ ഉണ്ടായിരുന്നു...
ഓരോ തൂണുകള്‍ക്കും കാതുകള്‍ ഉണ്ടായിരുന്നു, അവര്‍ എല്ലാം അറിഞ്ഞിരുന്നു....
നിശബ്ദമായ പ്രണയവും പളുങ്ക് പോലയുള്ള സൌഹൃദവും തമാശകളും പൊട്ടിച്ചിരികളും ആയി നമ്മള്‍ ആഘോഷിച്ച നാളുകള്‍.... ആ ഇടനാഴികളില്‍ പ്രതിധ്വനിച്ച കൂട്ടച്ചിരികളും സൌഹൃദവും പ്രണയവും ഇനി ഓര്‍മ്മകള്‍ മാത്രം...!
സ്കൂളിലെ ഇടനാഴി, ഇവിടെ വച്ച് ഒരുപാടു പേരുടെ സ്വപനങ്ങള്‍ക്കു ചിറകു വയ്ക്കുന്നു....ഉയരങ്ങളിലേയ്ക്കു പറക്കാന്‍ കൊതിക്കുന്ന ഒരുപാട് പേര്‍ ചിറകറ്റ വീഴുന്നു...ഇവിടെ പ്രണയത്തിന്റെ നോവുണ്ട്...സൌഹ്രദത്തിന്റെ ആര്‍ദ്രതയുണ്ട്...വാത്സല്യത്തിന്റെ സ്പര്‍ശമുണ്ട്...ഇവിടെ ഞാനുണ്ട്,എന്റെ മനസ്സുണ്ട്,നിങ്ങളില്‍ ആരൊക്കെയോയുണ്ട്....
ഇനി എന്നെങ്കിലും ഈ വഴിയിലൂടെ
കടന്ന് പോകുമ്പോള്‍ നമ്മള്‍ ഓര്‍മിക്കും...
എന്റെയും പാദസ്പര്‍ശങ്ങള്‍ ഈ സ്കൂൾ അങ്കണത്തിലും,
ക്ലാസ്സ്‌ മുറികളിലും, ഈ പച്ച മണ്ണിലും പതിഞ്ഞിട്ടുണ്ടെന്നു.......
നിറഞ്ഞും ഒഴിഞ്ഞും വിരസമായും കടന്നു പോയ പഠനമുറികള്‍....
ഈ ക്ലാസ് മുറികൾ ഇന്നു നിറമുള്ള ഓര്‍മ്മകള്‍ മാത്രം.....
ആരോ കോരിയിട്ട ഓര്‍മകുറിപ്പുകള്‍......
ഒരുപാട്‌ നിറമുള്ള ഓര്‍മ്മകള്‍
ബാക്കിവച്ച്‌ പിരിയുമ്പോഴും,
നീ സമ്മാനിച്ച വസന്തകാലത്തിണ്റ്റെ
വാടാത്ത പൂക്കളെന്നും എണ്റ്റെ
മനസ്സിണ്റ്റെ ഒരു കോണില്‍ ഞാന്‍ സൂക്ഷിക്കും......
PTM High Schoolൽ പഠിക്കുന്നവര്‍ക്ക്‌ ചിലപ്പോ ഹെഡ്മാസ്റ്ററെ അറിയില്ലായിരിക്കും... പക്ഷേ കോയൻറെ കട അറിയാത്തവര്‍ അപൂര്‍വമാണ്......!
നേര്‍വഴി കാട്ടിയ അദ്ധ്യാപകര്‍ , സ്നേഹിച്ച ഗുരുസ്ഥാനീയര്‍
എവിടെയും പിന്‍ തുണച്ച, എല്ലാം പങ്കുവച്ച നല്ല സുഹൃത്തുക്കള്‍
അറിയാതെ ഉള്‍പ്പൂവില്‍ കുടുങ്ങി ചിറകടിച്ചിരുന്ന പ്രണയവും,ഹസീന എന്ന പേരും
ഇന്നും കൂടെയുള്ളവര്‍ , പിരിഞ്ഞവര്‍ , അടുക്കാന്‍ വെമ്പുന്നവര്‍ ..
എന്റെ ജീവിതത്തിന്റെ കാന്‍വാസില്‍ മായാത്ത ചിത്രങ്ങള്‍ വരച്ചിടാന്‍
കലാലയമേ നീ ചാലിച്ച വര്‍ണ്ണങ്ങള്‍ക്കായി. ആയിരമായിരം നന്ദി...
തികച്ചും ഹൃദ്യമായ വാക്കുകള്‍ ...വളരെ മനോഹരമായ ചിത്രങ്ങള്‍ .....
പടിയിറങ്ങിപോയതില് പിന്നെ കണ്ടില്ലല്ലോ എന്ന പരിഭവം പറയല്ലേ എന്റെ വിദ്യാലയമേ. അല്ലെങ്കിലും ഓര്മ്മകള്ക്കുണ്ടോ പടിയിറക്കം. ഇത് ഞാന് പഠിച്ച പള്ളിക്കൂടം എന്നിലേക്ക് വിജ്ഞാനം പകര്ന്ന്തന്ന വിദ്യാലയം.ഞാന് ഓര്ക്കുകയാണ്,ഈ തിരുമുറ്റത്ത് ഓടിയും ചാടിയും കളിച്ചും ചിരിച്ചും നടന്നിരുന്ന ആ ബാല്യകാലം.ഇനി ഒരിക്കലെങ്കിലും തിരിച്ചു വന്നെങ്കില്. വെറുതെയാണെങ്കിലും ഞാന് ആശിച്ച്പോകുകയാണ് ഈ നിമിഷം.എന്റെ ഗുരുക്കന്മാര്



എന്റെ കുട്ടുകാര്, എന്റെ പ്രണയിനി എല്ലാവരും എവിടെയാണ്?, എനിക്കറിയില്ല. ഈ നിമിഷം ഞാന് സൗദി അറേബ്യയിലെ ബുറൈദയിൽ നിന്നും അവരെയൊക്കെ ഓര്ക്കുകയാണ് എന്റെ എല്ലാവരുടെയും സ്കൂള് ജീവിതത്തില് ഒത്തിരി മധുരമുള്ള ഓര്മ്മകള് ഉണ്ടായിരിക്കാം, ചിലപ്പോള് അതു നേരിയ നൊമ്പരം ഉളവാക്കുന്നതായിരിക്കും പിന്നീട് നമ്മള് അതിനെക്കുറിച്ച് ഒക്കെ ഓര്ക്കുമ്പോള് അറിയാതെ തന്നെ ആ കാല ഘട്ടത്തിലേയ്ക്ക് സഞ്ചരിക്കും . പഴയ ഓര്മ്മകള് എല്ലാം പൊടിതട്ടിയെടുക്കും ചിലപ്പോള് നമ്മള് ഒക്കെ നമ്മുടെ പഴയ സൌഹ്രദങ്ങളെ എല്ലാം ഓര്ക്കും,ആ ഓര്മ്മകള് എല്ലാം പിന്നീടുള്ള നമ്മുടെ ജീവിതത്തില് പലരീതിയില് സ്വാധീനിക്കപ്പെടും
സ്നേഹ വാത്സല്യത്തോടെ നിങ്ങളുടെ സ്വന്തം കൂട്ടുകാരൻ സഹീർ.

Friends, If you like this post,kindly comment below the post and do share your response. Thanks for reading :)

No comments: